Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ചൻ മുളകുപാടം; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്

'യവനകഥയിലെ ഇടയകന്യക' വീണ്ടും വെള്ളിത്തിരയിലേക്ക്! 30 വർഷങ്ങൾക്ക് ശേഷം 'അന്ന'യുമായി ടോമിച്ചൻ മുളകുപാടം; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്

മലയാള സിനിമാ ചരിത്രത്തിലെ തിയേറ്റർ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച 'പുലിമുരുകൻ' സിനിമയുടെ പത്താം വാർഷികത്തിൽ പുതിയ നിർമ്മാണ സംരംഭം പ്രഖ്യാപിച്ച് പ്രമുഖ നിർമാതാവ് ടോമിച്ചൻ മുളകുപാടം. മൂന്ന് പതിറ്റാണ്ട് മുൻപ് പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്ന 'അന്ന' എന്ന ചിത്രത്തിന്റെ നിർമ്മാണ അവകാശം മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ പുതിയ തലമുറയ്ക്ക് മുന്നിലേക്ക് ചിത്രം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

30 വർഷം മുൻപ് അരവിന്ദ് സ്വാമി, ശ്രീദേവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്യാനിരുന്ന എൻ. മോഹനന്റെ സ്വപ്ന പദ്ധതിയായിരുന്നു ‘അന്ന’. എന്നാൽ അഭിനേതാക്കളുടെ ഡേറ്റ് പ്രശ്നങ്ങളും മറ്റ് സാങ്കേതിക കാരണങ്ങളാലും അന്ന് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനായില്ല. തുടർന്ന് വർഷങ്ങൾക്കിപ്പുറം, നിവിൻ പോളി-ഗിരീഷ് എ.ഡി കൂട്ടുകെട്ടിലിറങ്ങിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ‘അന്ന’ വീണ്ടും സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും സജീവ ചർച്ചയായത്. ചിത്രത്തിൽ ഔസേപ്പച്ചന്റെ സംഗീതത്തിൽ യേശുദാസ് ആലപിച്ച 'യവനകഥയിലെ ഇടയകന്യകേ...' എന്ന ഗാനം പുതുതലമുറ ഏറ്റെടുത്തതോടെയാണ് സിനിമയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഉയർന്നത്.

"90കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ 'അന്ന’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായപ്പോഴാണ് ഇതിന്റെ കഥ പുതിയ രചയിതാക്കളിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കാൻ തീരുമാനിച്ചത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നിലച്ചുപോയ ഒരു സ്വപ്നത്തിന് പുതിയൊരു തുടക്കം കുറിക്കുകയാണ്," എന്ന് ടോമിച്ചൻ മുളകുപാടം ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ അഭിനേതാക്കളെയും സംവിധായകനെയും കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in