Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രോ ടെം സ്പീക്കർ നിയമനം കീഴ്വഴക്കങ്ങൾ പാലിക്കാതെ; കൊടിക്കുന്നിലിനെ മറികടന്നതെങ്ങനെയെന്ന് വ്യക്തമാക്കണം: കെ.സി. വേണുഗോപാല്‍ എംപി

പ്രോ ടെം സ്പീക്കർ നിയമനം കീഴ്വഴക്കങ്ങൾ പാലിക്കാതെ; കൊടിക്കുന്നിലിനെ മറികടന്നതെങ്ങനെയെന്ന് വ്യക്തമാക്കണം: കെ.സി. വേണുഗോപാല്‍ എംപി
  ന്യൂഡല്‍ഹി:  പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ കോൺഗ്രസ്. നിയമനം പാർലമെന്‍ററി കീഴ്വഴക്കങ്ങൾ പാലിക്കാതെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഏഴു തവണയാണ് ഭർതൃഹരി മെഹ്താബ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെ മറികടന്നാണ് നിയമനം. എന്താണ് കൊടിക്കുന്നിൽ സുരേഷിന്‍റെ അയോഗ്യതയെന്ന് സർക്കാർ പറയണം. സീനിയോറിറ്റിയും യോഗ്യതയും മറികടക്കാൻ ഉണ്ടായ കാരണം എന്തെന്ന് വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പതിനെട്ടാം ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി ഒഡീഷയിലെ കട്ടക്കില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെയാണ് നിയമിച്ചിരിക്കുന്നത്. നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in