Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം കേന്ദ്ര സർക്കാരിന് തിരിച്ചടി; സ്വതന്ത്ര സമിതി രൂപീകരിക്കണം; നിര്‍ണായക വിധിയുമായി സുപ്രിംകോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം കേന്ദ്ര സർക്കാരിന് തിരിച്ചടി; സ്വതന്ത്ര സമിതി രൂപീകരിക്കണം; നിര്‍ണായക വിധിയുമായി സുപ്രിംകോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം കേന്ദ്ര സർക്കാരിന് തിരിച്ചടി. പാർലമെന്‍റ്  നിയമം നിർമ്മിക്കുന്നത് വരെ തെരെഞ്ഞെടുപ്പ് കമ്മീഷണർ മാരുടെ നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഏകപക്ഷീയമായി ഇനി കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനാവില്ല. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്നതാവണം സമിതിയെന്നും സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകുന്നവര്‍ അതിന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് അജയ് റസ്തോഗി, ഹൃഷികേശ് റോയ്,അനിരുദ്ധ ബോസ്,സി.ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in