Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരേ നമ്പർ രണ്ട് ഐഫോണുകളിൽ ഉപയോഗിക്കാം; പുതിയ ‘ഐഫോൺ ഹാൻഡോഫ്’ ഫീച്ചറുമായി ആപ്പിൾ

ഒരേ നമ്പർ രണ്ട് ഐഫോണുകളിൽ ഉപയോഗിക്കാം; പുതിയ ‘ഐഫോൺ ഹാൻഡോഫ്’ ഫീച്ചറുമായി ആപ്പിൾ

കുപെർട്ടിനോ: ഒരേ ഫോൺ നമ്പർ രണ്ട് ഐഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറുമായി ആപ്പിൾ. ഈ വർഷത്തെ വേൾഡ്‌വൈഡ് ഡെവലപ്പർ കോൺഫറൻസിൽ അവതരിപ്പിച്ച ‘ഐഫോൺ ഹാൻഡോഫ്’ ഫീച്ചറിന്റെ കൂടുതൽ വിവരങ്ങളും വീഡിയോയും മാക്‌റൂമേഴ്സ് കമ്മ്യൂണിറ്റി അംഗമായ pdfu പുറത്തുവിട്ടതോടെയാണ് പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശ്രദ്ധ നേടുന്നത്.

ഐഒഎസ് 27ന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചറിലൂടെ ഒരു ഫോൺ നമ്പർ രണ്ട് ഐഫോണുകളിൽ ഉപയോഗിക്കാൻ സാധിക്കും. ഐഫോണിലെ Settings > Cellular എന്ന വിഭാഗം വഴിയാണ് ഫീച്ചർ സജ്ജീകരിക്കേണ്ടത്.

രണ്ട് ഐഫോണുകളിൽ ഒന്നിനെ Primary iPhone ആയി തിരഞ്ഞെടുക്കണം. ഈ ഉപകരണത്തിലാണ് പ്രധാന eSIM സജ്ജീകരിക്കുക. രണ്ടാമത്തെ ഐഫോണിൽ Companion eSIM ആയിരിക്കും ഉപയോഗിക്കുക. തുടർന്ന് ഫീച്ചറുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെല്ലാം പ്രൈമറി ഐഫോണിൽനിന്ന് നിയന്ത്രിക്കാനാകും.

ഫോൺ കൈയിലെടുത്താൽ നമ്പറും അവിടേക്ക്
സജ്ജീകരണം പൂർത്തിയായാൽ ഉപയോക്താവ് ഏത് ഐഫോൺ അൺലോക്ക് ചെയ്ത് ഉപയോഗിക്കുന്നുവോ, ഫോൺ നമ്പർ സ്വമേധയാ ആ ഉപകരണത്തിലേക്ക് മാറും. അതിനാൽ ഫോൺ കോളുകളും സന്ദേശങ്ങളും നിലവിൽ ഉപയോഗിക്കുന്ന ഐഫോണിലേക്കായിരിക്കും എത്തുക.

നമ്പർ ഒരു ഉപകരണത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഡൈനാമിക് ഐലൻഡിൽ ഇതുസംബന്ധിച്ച അറിയിപ്പും ലഭിക്കും. അതേസമയം, ലൊക്കേഷൻ ഷെയറിങ് പ്രവർത്തിക്കുന്നത് ആ സമയത്ത് ഉപയോക്താവ് ഉപയോഗിക്കുന്ന ഐഫോണിനെ അടിസ്ഥാനമാക്കിയാകും.

നിലവിൽ യുഎസിലെ ടെലികോം സേവനദാതാവായ T-Mobile മാത്രമാണ് ഫീച്ചർ സജീവമായി പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വരുംദിവസങ്ങളിൽ AT&T, Verizon തുടങ്ങിയ നെറ്റ്‌വർക്കുകളിലേക്കും സേവനം വ്യാപിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ.

എന്നാൽ ടെലികോം സേവനദാതാക്കളുടെ പിന്തുണയില്ലാതെ ഐഫോൺ ഹാൻഡോഫ് ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കാനാകില്ല. അതിനാൽ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാകുന്ന സമയം അതത് ടെലികോം കമ്പനികളുടെ പിന്തുണയെ ആശ്രയിച്ചായിരിക്കും.




Related articles

See all
Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

പകുതി വിലയിൽ പുതിയ എഐ മോഡലുകൾ: ഓപ്പൺഎഐ ജിപിടി-6 സോളും ലൂണയും പുറത്തിറക്കി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Save your stories

Sign in