Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യമാകുന്നു": എ.പി. അനിൽകുമാർ

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യമാകുന്നു": എ.പി. അനിൽകുമാർ

ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇപ്പോഴും തുടരുന്നതിന്റെ തെളിവാണ് മന്ത്രിമാര്‍ക്കെതിരെയുള്ള ഇരു പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെ സംയുക്ത പ്രതിഷേധമെന്ന് റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ ആരോപിച്ചു. ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും എതിര്‍ത്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും എതിര്‍ക്കുന്നത് എന്തിനാണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവജന സംഘടനകളെ തെരുവിലിറക്കി ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേരളത്തില്‍ ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മന്ത്രിമാരെ തടയുന്നതിനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ബിജെപി തയ്യാറാകണം. സര്‍ക്കാരിന്റെ ഏത് നടപടിക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കെല്ലാം എ.സി. വേണുഗോപാലിനെ ബന്ധിപ്പിക്കുന്ന മാധ്യമങ്ങളുടെ സമീപനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കുമെതിരായ കോണ്‍ഗ്രസിന്റെ ദേശീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അദ്ദേഹത്തെ എല്ലാ പ്രാദേശിക വിഷയങ്ങളുടെയും പിന്നില്‍ പ്രതിയാക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Save your stories

Sign in