Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

റഫാല്‍: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസ് റിലയന്‍സ് ഗ്രൂപ്പ് പിന്‍വലിക്കുന്നു

റഫാല്‍: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസ് റിലയന്‍സ് ഗ്രൂപ്പ് പിന്‍വലിക്കുന്നു
Anil-Ambani റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിക്കെതിരെ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപകീര്‍ത്തിക്കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ്. 5,000 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള അപകീര്‍ത്തിക്കേസുകളാണ് റിലയന്‍സ് പിന്‍വലിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് റിലയന്‍സ് ഗ്രൂപ്പ് കേസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ ജാഖര്‍, രണ്‍ദീപ്സിംഗ് സുര്‍ജെവാല, ഉമ്മന്‍ ചാണ്ടി, അശോക് ചവാന്‍, അഭിഷേക് മനു സിംസിംഗ്‌വി, സഞ്ജയ് നിരുപം, ശക്തിസിംഗ് ഗോഹില്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും  നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരേയും ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുമായിരുന്നു റിലയന്‍സ് ഗ്രൂപ്പ്അപകീര്‍ത്തിക്കേസ് നല്‍കിയത്. അനില്‍ അംബാനിയുടെ ഉടമസ്ഥതതയിലുള്ള റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയറോസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കേസ് ഫയല്‍ ചെയ്തത്. അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസുകള്‍. കേസുകള്‍ പിന്‍വലിക്കാന്‍ പോകുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചതായി റിലയന്‍സ് ഗ്രൂപ്പ് അഭിഭാഷകന്‍ രസേഖ് പരീഖ് വ്യക്തമാക്കി. പ്രതിഭാഗം അഭിഭാഷകന്‍ പി.എസ് ചമ്പനേരിയും ഇക്കാര്യം സ്ഥിരീകരിച്ചു. വേനലവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ കേസ് പിന്‍വലിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in