Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

Video | ഉത്തർപ്രദേശ് പൊലീസിന്‍റെ വാദം തെറ്റ് ; പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

Video | ഉത്തർപ്രദേശ് പൊലീസിന്‍റെ വാദം തെറ്റ് ; പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
ലഖ്‌നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശനിയാഴ്ച കാണ്‍പൂരില്‍ നടന്ന പ്രതിഷേധത്തിനെതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തില്ലെന്നായിരുന്നു ഉത്തർപ്രദേശ് പൊലീസിന്‍റെ അവകാശവാദം. പ്രതിഷേധക്കാർ തന്നെയാണ് വെടിയുതിർത്തതെന്നും ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിംഗ് വാദിച്ചിരുന്നു. പൊലീസ് വെടിവെപ്പില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞിരുന്നു. പൊലീസ് വെടിയുതിര്‍ത്തെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്. ഉത്തർപ്രദേശില്‍ പൊലീസിനൊപ്പം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മുസാഫര്‍നഗറിലെ അക്രമങ്ങളില്‍ 2013 ലെ മുസാഫര്‍നഗര്‍ കലാപത്തിലെ പ്രതിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബലിയാന്‍റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. https://twitter.com/imMAK02/status/1208409388957995008

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in