Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തില്‍ ആദ്യം; തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

കേരളത്തില്‍ ആദ്യം; തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് സീറ്റ് നല്‍കി ചരിത്രപരമായ പ്രഖ്യാപനമാണ് പാര്‍ട്ടി നടത്തിയത്. മൊത്തം 13 സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേരത്തെ 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുക. കേരളത്തില്‍ ആദ്യമായാണ് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ യുവനേതാക്കളും പ്രമുഖരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ പൂവച്ചല്‍ ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറ ഡിവിഷനില്‍ ജനവിധി തേടും. യുഡിഎഫ് സഖ്യത്തിലെ ഘടകകക്ഷികള്‍ മത്സരിക്കുന്ന ഡിവിഷനുകളും പ്രഖ്യാപിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാവായിക്കുളം ഡിവിഷനില്‍ ആര്‍.എസ്.പി.യും കണിയാപുരം ഡിവിഷനില്‍ മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in