Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അനുമതിയില്ലാതെ ഇന്ത്യന്‍ കടലിൽ യുഎസ് നാവികസേനാ കപ്പല്‍ ; പ്രതികരിക്കാതെ ഇന്ത്യ

അനുമതിയില്ലാതെ ഇന്ത്യന്‍ കടലിൽ യുഎസ് നാവികസേനാ കപ്പല്‍ ; പ്രതികരിക്കാതെ ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യയുടെ അനുമതിയില്ലാതെ  ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പട കടന്നു കയറി.  ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യുഎസ് കപ്പല്‍ എത്തിയത്. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്കപുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. മാത്രവുമല്ല മിസൈല്‍ വേധ കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സിന്‍റെ നീക്കം ''അന്താരാഷ്ട്ര നിയമത്തിന്'' വിധേയമാണെന്ന് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയത്തിന് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ അനുമതി നല്‍കേണ്ടതുണ്ട്. എന്നാല്‍ അനുമതിയില്ലാതെയാണ് യുഎസ്സിന്‍റെ കപ്പല്‍പ്പടയുടെ നീക്കം എന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in