Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സോറി.. സോറി.. സോറി..!!! സഭയില്‍ തപ്പിത്തടഞ്ഞ് ആരിഫിന്റെ പ്രസംഗം: ട്രോളിക്കൊന്ന് സൈബര്‍ലോകം

സോറി.. സോറി.. സോറി..!!! സഭയില്‍ തപ്പിത്തടഞ്ഞ് ആരിഫിന്റെ പ്രസംഗം: ട്രോളിക്കൊന്ന് സൈബര്‍ലോകം
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക സി.പി.എം അംഗമാണ് എ.എം. ആരിഫ്.  ആലപ്പുഴയിൽ നിന്ന് ലോക്‌സഭയിലെത്തിയ അദ്ദേഹത്തിന്റെ പ്രസംഗമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സി.പി.എമ്മിന്റെ ചീഫ് വിപ്പ് കുടിയാണ് ആരിഫ്. കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നും ഫിഷറീസ് മിനിസ്ട്രിയെന്നും പറയാന്‍ ഉദ്ദേശിക്കുന്നിടത്ത് വാക്കുകള്‍ കിട്ടാതെ തപ്പുന്നതുമാണ് സഭയില്‍ കാണാനായത്. പ്രസംഗത്തിനിടയില്‍ ഒന്നിലേറെ തവണ ക്ഷമാപണം നടത്തേണ്ടി വന്നു എ.എം. ആരിഫിന്. ഇതൊക്കെയും കൂട്ടിച്ചേര്‍ത്താണ് സൈബറിടത്തെ ട്രോളുകളും ചര്‍ച്ചയും. കഴിഞ്ഞ ലോക്‌സഭയില്‍ സി.പി.എമ്മിന്റെ അംഗമായിരുന്ന പി.കെ. ശ്രീമതിയുടെ ലോക്‌സഭാപ്രസംഗവും ഇതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിലും അബദ്ധങ്ങളുടെ ധാരാളിത്തത്താല്‍ ഏറെ പഴികേട്ടിരുന്നു. ലോക്‌സഭയിലേക്ക് അയക്കുന്ന അംഗങ്ങള്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാണിക്കേണ്ട സൂക്ഷ്മതയെയും അറിവിനെയും പഠനത്തെയും കുറിച്ച് ഇത്തരം അബദ്ധ പ്രസംഗങ്ങള്‍ ചര്‍ച്ചക്ക് വഴിവെക്കുന്നുണ്ട്. ആരിഫിന്റെ പ്രസംഗം കാണാം..

Related articles

See all
Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in