സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജി വെച്ചു. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നും ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്.
കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയാണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ലെന്നും, ട്വന്റി 20 എന്നത് സാബുവിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി.