Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി നാളെ രാവിലെ 10 മണിക്ക് സർവേ ഉദ്യോഗസ്ഥർ അളന്നു തിട്ടപ്പെടുത്തും. കേരള സർവകലാശാലയുടെ ഭൂമി അധികമായി കൈവശപ്പെടുത്തിയെന്ന ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവിനെത്തുടർന്നാണ് അടിയന്തര നടപടി.

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി 1977-ൽ അനുവദിച്ച ഭൂമിയുടെ പരിധി മറികടന്ന് സി.പി.എം കൂടുതൽ സ്ഥലം കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിൽ ഈ ഭൂമിയിലാണ് എ.കെ.ജി സെന്റർ പ്രവർത്തിക്കുന്നത്.

നാളെ നടക്കാനിരിക്കുന്ന സർവേ നടപടികളോടെ എ.കെ.ജി സെന്ററിന്റെ ഭൂമി സംബന്ധിച്ച് വർഷങ്ങളായി നിലനിൽക്കുന്ന വിവാദത്തിൽ നിർണായകമായ വ്യക്തതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in