Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രഞ്ജിത്തിന്‍റേതു മാടമ്പി ശൈലി; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ എഐവൈഎഫ്

രഞ്ജിത്തിന്‍റേതു മാടമ്പി ശൈലി; ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ എഐവൈഎഫ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ എഐവൈഎഫ് രംഗത്ത്. രഞ്ജിത്തിന്‍റേതു മാടമ്പി ശൈലിയാണെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകണമെന്നും എഐവൈഎഫ്. നിയമനടപടിക്ക് ഒരുങ്ങുന്ന സംവിധായകൻ വിനയനെ എഐവൈഎഫ് പിന്തുണച്ചു. ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന  ജൂറി അംഗം  നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം പുറത്തുവിട്ടു കൊണ്ടാണ് വിനയൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും ജൂറി അംഗം  നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം കോടതിയിൽ ഹാജരാക്കി നിയമ പോരാട്ടം നടത്തുമെന്നും വിനയൻ പറഞ്ഞിരുന്നു. അതിനിടയാണ് രഞ്ജിത്തിനെതിരെ എ ഐ വൈ എഫ് രംഗത്ത് വന്നിരിക്കുന്നത്. രഞ്ജിത്തിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്ന് ടി ടി ജിസ്മോൻ പറഞ്ഞു. രഞ്ജിത്തിന് മാടമ്പിശൈലിയാണെന്നും അദ്ദേഹം കുറ്റക്കാരൻ ആണെന്ന് കണ്ടാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in