Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാന ദുരന്തം: നിലമ്പൂരില്‍ ഇന്നത്തെ യുഡിഎഫ് പ്രചരണ പരിപാടികള്‍ ഒഴിവാക്കി

AHMEDABAD PLANE CRASH|  അഹമ്മദാബാദ് വിമാന ദുരന്തം: നിലമ്പൂരില്‍ ഇന്നത്തെ യുഡിഎഫ് പ്രചരണ പരിപാടികള്‍ ഒഴിവാക്കി
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഇന്നത്തെ സ്വീകരണ പ്രചരണം ഒഴിവാക്കി. ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിന് എത്താനിരുന്ന പ്രിയങ്ക ഗാന്ധി എം പിയുടെ പ്രചരണ പരിപാടിയും മാറ്റി വച്ചു. അതേ സമയം നിലമ്പൂരില്‍ പ്രചരണം അവസാന ലാപ്പിലേക്കടുക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇന്നലെ ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി യാത്ര തിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നു വീണ മേഘാനി ഏരിയയില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:10-ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഓണ്‍ലൈന്‍ ഫ്ലൈറ്റ് ട്രാക്കറുകള്‍ സ്ഥിരീകരിച്ചു. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. അപകടവിവരം അറിഞ്ഞയുടന്‍ ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്ന നിമിഷം ചിത്രീകരിച്ച ഒരു വീഡിയോ ഉള്‍പ്പെടെ, അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് വിമാനം കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in