Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രകടനപത്രിക അവതരണത്തിന് ശേഷം ബി.ജെ.പി നേതാക്കള്‍ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മുങ്ങി; പരിഹസിച്ച് അഹമ്മദ് പട്ടേല്‍

പ്രകടനപത്രിക അവതരണത്തിന് ശേഷം ബി.ജെ.പി നേതാക്കള്‍ ഒരു ചോദ്യത്തിന് പോലും മറുപടി പറയാതെ മുങ്ങി; പരിഹസിച്ച് അഹമ്മദ് പട്ടേല്‍
പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷം ഒരു ചോദ്യത്തിന് പോലും മറുപടി പറയാന്‍ നിക്കാതെ 'മുങ്ങിയ' ബി.ജെ.പി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. 'കോണ്‍ഗ്രസ് പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷം ഞങ്ങള്‍ വിശദമായ ഒരു ചോദ്യോത്തരവേളയാണ് നടത്തിയത്. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ പ്രകടനപത്രിക അവതരിപ്പിച്ചതിന് ശേഷം ഒരു ചോദ്യത്തിനുപോലും മറുപടി പറയാന്‍ നില്‍ക്കാതെ പെട്ടെന്നുതന്നെ അവരുടെ വീടുകളിലെത്തുകയാണുണ്ടായത്. അഞ്ച് വര്‍ഷത്തെ അവരുടെ ഭരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് മറുപടിയില്ലേ? ' - അഹമ്മദ് പട്ടേല്‍ പരിഹസിച്ചു. ബി.ജെ.പിയുടെ ഈ നിഷേധാത്മക നിലപാടിന് മെയ് 23ന് തക്ക മറുപടി ലഭിക്കും. ജനം അവരെ ഭരണത്തില്‍ നിന്ന് വലിച്ചു താഴെയിറക്കുമെന്നും അഹമ്മദ് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും പ്രകടനപത്രിക തമ്മിലുള്ള വ്യത്യാസം അതിന്‍റെ കവർ പേജിൽനിന്നുതന്നെ മനസിലാക്കാമെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടന പത്രികയുടെ കവർ പേജിൽ ജനക്കൂട്ടത്തെ കാണിക്കുമ്പോൾ ബി.ജെ.പിയുടെ പ്രകടനപത്രികയിൽ ഒരേ ഒരാൾ മാത്രമാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു. https://twitter.com/ahmedpatel/status/1115178848289583104

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in