Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എഡിഎം നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

എഡിഎം നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന് പുറമെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഈ നിര്‍ണായക നടപടി. നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രം പ്രകാരം സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് ഈ കേസിലെ പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കങ്ങളെ സിപിഎം നേരത്തെ ശക്തമായി എതിര്‍ത്തിരുന്നു.

തന്റെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ വലിയ മാനസിക അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ കളക്ടറേറ്റില്‍ ഒക്ടോബര്‍ 14-ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീന്‍ ബാബുവിനെതിരെ പരസ്യമായി അധിക്ഷേപങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഈ അപമാനത്തിന് പിന്നാലെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകള്‍ കേട്ട നവീന്‍ ബാബു, തനിക്ക് ലഭിച്ച ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് കളക്ടറേറ്റില്‍ നിന്നും ഇറങ്ങിയത്.

അന്ന് രാത്രി 8.55-നുള്ള മലബാര്‍ എക്‌സ്പ്രസില്‍ നാട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ പുലര്‍ച്ചെ ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ നവീന്‍ ബാബു അതില്‍ ഇല്ലെന്ന വിവരം ബന്ധുക്കളാണ് കണ്ണൂരില്‍ അറിയിക്കുന്നത്. തുടര്‍ന്ന് എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in