Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അദാനി വിഷയം പാർലമെന്‍റില്‍ ചര്‍ച്ച ചെയ്യണം, ജനങ്ങള്‍ക്ക് സത്യം അറിയണം': കേന്ദ്ര സർക്കാരിന് ഭയമെന്ന് രാഹുല്‍ ഗാന്ധി

'അദാനി വിഷയം പാർലമെന്‍റില്‍ ചര്‍ച്ച ചെയ്യണം, ജനങ്ങള്‍ക്ക് സത്യം അറിയണം': കേന്ദ്ര സർക്കാരിന് ഭയമെന്ന് രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് കോടികളുടെ അഴിമതി ആരോപണം ഉയർന്ന അദാനി ​ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് രാഹുൽ ​ഗാന്ധി. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. രാജ്യത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണ്. ഭയം കൊണ്ടാണ് കേന്ദ്ര സർക്കാർ വിഷയം ചർച്ച ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി ​ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. ഇക്കാര്യത്തില്‍ ചർച്ചകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അതേസമയം അദാനി വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തി. അദാനി സർക്കാർ ഷെയിം ഷെയിം മുദ്രാവാക്യങ്ങളും സഭയില്‍ മുഴങ്ങി. എന്നാല്‍ ചർച്ച ചെയ്യണമെന്ന ആവശ്യം ഇരു സഭാധ്യക്ഷന്മാരും തള്ളി. ബഹളം ശക്തമായതോടെ  ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു.  പാർലമെന്‍റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലും പ്രതിപക്ഷം പ്രതിഷേധിച്ചു. വിഷയത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in