Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി; മ്യൂസിയം സിഐയ്ക്കും എസ്‌ഐയ്ക്കും സ്ഥലം മാറ്റം; 5 പൊലീസുകാർക്ക് സസ്പെന്‍ഷന്‍

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി; മ്യൂസിയം സിഐയ്ക്കും എസ്‌ഐയ്ക്കും സ്ഥലം മാറ്റം; 5 പൊലീസുകാർക്ക് സസ്പെന്‍ഷന്‍
ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ നടപടി. മ്യൂസിയം സിഐയെയും എസ്‌ഐയെയും സ്ഥലംമാറ്റി. അഞ്ച് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ദേവസ്വം ബോർഡ് ജംഗ്ഷന് സമീപം പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ക്ലിഫ് ഹൗസ് പരിസരത്തേക്ക് ഓടിക്കയറുകയായിരുന്നു. ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിന് മുമ്പിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ കൂടുതൽ പൊലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, ഡി സി പി ദിവ്യ ഗോപിനാഥ് എന്നിവരെ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേയ്ക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in