Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി നടപടി; 26ന് കോണ്‍ഗ്രസിന്‍റെ ദേശീയ സത്യഗ്രഹം

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി നടപടി; 26ന് കോണ്‍ഗ്രസിന്‍റെ ദേശീയ സത്യഗ്രഹം
ന്യൂഡൽഹി : കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 26 ന് കോൺഗ്രസ് രാജ്യവ്യാപകമായി സത്യഗ്രഹം അനുഷ്ഠിക്കും. രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി ഉയർത്തിക്കൊണ്ടുവന്ന നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കോൺഗ്രസിന്‍റെ അഖിലേന്ത്യാ സത്യഗ്രഹം. അതാത് സംസ്ഥാനങ്ങളിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലോ ചരിത്രപ്രധാന്യമുള്ള മറ്റിടങ്ങളിലോ വെച്ചാകും കോൺഗ്രസിന്‍റെ സത്യഗ്രഹം നടക്കുക. പ്രദേശ് കമ്മിറ്റികളിലെ മുൻ ഭാരവാഹികളും, എംഎൽഎമാരും മുൻ എംഎൽഎമാരും, എംപിമാർ, മുൻ എംപി മാർ മറ്റു ജില്ലാ പ്രതിനിധികൾ, ഭാരവാഹികൾ തുടങ്ങിയവർ നിർബന്ധമായും സത്യഗ്രഹത്തിൽ പങ്കെടുക്കണമെന്ന് കോൺഗ്രസിന്‍റെ പ്രസ്താവനയിൽ പറയുന്നുണ്ട്. എഐസിസി ജനറൽ സെക്രട്ടറിമാർ, വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സത്യഗ്രഹത്തിൽ പങ്കെടുക്കും.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in