Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോറിയില്‍ നിന്നും കയര്‍ വീണു ടയറില്‍ ചുറ്റി യുവതിക്ക് ദാരുണാന്ത്യം

ലോറിയില്‍ നിന്നും കയര്‍ വീണു ടയറില്‍ ചുറ്റി യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം. ലോറിയില്‍ നിന്നും വീണ കയര്‍ സ്‌കൂട്ടറിന്റെ ടയറില്‍ ചുറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് യുവതിയ്ക്ക് ജീവന്‍ നഷ്ടമായത്. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് സേവിയേഴ്സ് പള്ളിക്ക് സമീപം തുമ്പക്കല്‍ ലക്ഷം വീട് കോളനിയില്‍ അനിതയാണ് മരിച്ചത്. ഇന്ന് രാവിലെകരമനയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മുന്നിലൂടെ പോയ ലോറിയില്‍ കെട്ടിയിരുന്ന കയര്‍ അഴിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. ഇത്, ലോറിയ്ക്ക് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന അനിതയുടെ സ്‌കൂട്ടറിന്റെ ടയറില്‍ കുടുങ്ങുകയും, തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിന്റെ വശത്തേക്ക് മറിയുകയുമായിരുന്നു. വീഴ്ചയില്‍ ഡിവൈഡറില്‍ അനിതയുടെ തലയിടിച്ചു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in