Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അബ്കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടി.വി. എം.ഡി ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ ഭാര്യാമാതാവ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കല്‍പ്പറ്റ സെഷന്‍സ് കോടതിയിലാണ് ലില്ലി ജോസ് അപേക്ഷ സമര്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എക്‌സൈസ് നോട്ടീസ് നല്‍കുമെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം.

നിലവില്‍ ലില്ലി ജോസിനെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മൊഴിയെടുക്കുന്നതിനായി നോട്ടീസ് നല്‍കാന്‍ ബത്തേരി കോളിയാടിയുള്ള ഇവരുടെ വസതിയില്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.

വയനാട് മീനങ്ങാടി വാഴവറ്റയിലെ കുടുംബവീട്ടില്‍ നടന്ന റെയ്ഡില്‍ പരിധിയില്‍ കൂടുതല്‍ മദ്യം പിടികൂടിയ സംഭവത്തില്‍, പ്രസ്തുത വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ വ്യക്തമാക്കിയത്. ബാങ്ക് ജപ്തി ചെയ്ത വീട് ലേലത്തില്‍ പിടിച്ചത് ലില്ലി ജോസാണെന്നും, കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, വീടിന്റെ യഥാര്‍ത്ഥ കൈവശക്കാരനും ഉപയോഗപ്രദക്താവും ആന്റോ അഗസ്റ്റിന്‍ തന്നെയാണെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in