Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ ഇനി യാത്രാവിമാനം പറത്തും; ഇനി 'ഫ്‌ലൈ91'ന്റെ പൈലറ്റ്

പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ധമാന്‍ ഇനി യാത്രാവിമാനം പറത്തും; ഇനി 'ഫ്‌ലൈ91'ന്റെ പൈലറ്റ്

ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ട് ചരിത്രം കുറിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇനി യാത്രാവിമാനങ്ങളുടെ പൈലറ്റായി സേവനമനുഷ്ഠിക്കും. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഫ്‌ലൈ91' എന്ന പ്രാദേശിക വിമാനക്കമ്പനിയിലാണ് അഭിനന്ദന്‍ വര്‍ധമാന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്. കമ്പനിയുടെ എടിആര്‍ 72-600 (ATR 72-600) ടര്‍ബോപ്രോപ്പ് യാത്രാവിമാനങ്ങളാകും അദ്ദേഹം ഇനി പറത്തുക. ഈ വര്‍ഷം മാര്‍ച്ച് 31-നാണ് അദ്ദേഹം വ്യോമസേനയില്‍ നിന്ന് സ്വയം വിരമിച്ചത്.

2019 ഫെബ്രുവരി 14-ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലകോട്ടില്‍ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം  ഇന്ത്യന്‍ വ്യോമപാതി ലംഘിക്കാന്‍ ശ്രമിച്ച പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന്‍ പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മിഗ് 21 വിമാനം തകര്‍ന്ന് പാക് അധീന കാശ്മീരില്‍ പതിക്കുകയും അദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലാവുകയും ചെയ്തു.

ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2019 മാര്‍ച്ച് ഒന്നിന് അദ്ദേഹത്തെ പാകിസ്ഥാന്‍ മോചിപ്പിച്ചു. രാജ്യം അദ്ദേഹത്തിന് വീരചക്ര പുരസ്‌കാരം നല്‍കി ആദരിക്കുകയും 2021-ല്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in