Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭിജീത് ദിപ്കെ

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭിജീത് ദിപ്കെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളെയും വസ്ത്രധാരണത്തെയും കടുപ്പത്തിൽ വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിലെ ശിവാജി പാർക്കിൽ പോലീസിന്റെയും സർക്കാരിന്റെയും വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച വൻ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ലോകസഞ്ചാരം നടത്തുന്നതെന്ന് ദിപ്കെ ആരോപിച്ചു.

"ഫാഷൻ ബോധവും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല. ഇന്ത്യയുടെ ആത്മാവ് ഗാന്ധിയാണ്, അംബേദ്കർ നട്ടെല്ലാണ്, ജവഹർലാൽ നെഹ്റു ഇന്ത്യയുടെ തലച്ചോറുമാണ്. ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉള്ളതുകൊണ്ടാണ് ഈ രാജ്യം ഇന്നും സുസ്ഥിരമായി നിലനിൽക്കുന്നത്," ദിപ്കെ പറഞ്ഞു. തങ്ങളെ ജയിലിലടക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച അദ്ദേഹം, ജയിലിൽ പോകാൻ ഭയമില്ലെന്നും തങ്ങൾ 'പാറ്റകൾ' ആണെന്നും വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. മുംബൈ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്കനുസരിച്ച് പതിനായിരത്തോളം ആളുകളാണ് വിദ്വേഷ വിലക്കുകൾ മറികടന്ന് ശിവാജി പാർക്കിൽ ഒത്തുചേർന്നത്.



Related articles

See all
Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in