Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതീക്ഷയുടെ സിഗ്നല്‍? കരയിലെ തിരച്ചിലില്‍ നിർണായക സിഗ്നല്‍ ലഭിച്ചു, ലോറിയുടേതെന്ന് സംശയം; മണ്ണ് നീക്കി പരിശോധന

പ്രതീക്ഷയുടെ സിഗ്നല്‍? കരയിലെ തിരച്ചിലില്‍ നിർണായക സിഗ്നല്‍ ലഭിച്ചു, ലോറിയുടേതെന്ന് സംശയം; മണ്ണ് നീക്കി പരിശോധന
  ബംഗളുരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിർണായക വഴിത്തിരിവെന്ന് സൂചന. കരയിലെ തിരച്ചിലില്‍ റഡാറില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതാണ് ലോറി കണ്ടെത്താനാകുമെന്ന പ്രതീക്ഷ നല്‍കുന്നത്. ഇവിടുത്തെ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ലഭിച്ചത്. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അല്‍പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് നിര്‍ണായക സിഗ്നല്‍ ലഭിച്ചതെന്ന് സൈന്യം വ്യക്തമാക്കി. സിഗ്നല്‍ ലഭിച്ച ഭാഗത്ത് ഡീപ് സെർച്ച് മെറ്റല്‍ ഡിറ്റക്റ്റർ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. കരയിലും പുഴയിലും ഒരേസമയം തിരച്ചില്‍ തുടരുകയാണ്. ഗംഗാവലി പുഴയില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. പുഴയില്‍ രൂപപ്പെട്ട വലിയ മണ്‍കൂനകള്‍ കേന്ദ്രീകരിച്ചു പരിശോധന നടക്കും. എം.കെ. രാഘവന്‍ എംപിയും മഞ്ചേശ്വരം എംഎല്‍എയും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in