Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ രാജിവെച്ചു

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ രാജിവെച്ചു

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങുന്നു. നിലവിലെ കാലാവധി പൂര്‍ത്തിയാകുന്ന 2027 ഫെബ്രുവരി 20-ന് ശേഷം സ്ഥാനത്ത് തുടരില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ നേതൃത്വവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.

ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റും ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിരുന്നു. നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയും ബോര്‍ഡും ഈ നിര്‍ദ്ദേശം അംഗീകരിച്ചെങ്കിലും ഫെബ്രുവരി 24-ന് നടന്ന ബോര്‍ഡ് യോഗത്തില്‍ ഒരു അംഗത്തിന്റെ എതിര്‍പ്പ് കാരണം പ്രമേയം പാസായില്ല. ഏകകണ്ഠമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ടാറ്റ സണ്‍സ് നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുന്നതിനാല്‍ നേതൃത്വത്തെക്കുറിച്ചുള്ള വ്യക്തത അത്യന്താപേക്ഷിതമാണെന്നും, സുഗമമായ അധികാര കൈമാറ്റത്തിനായി പുതിയ പിന്‍ഗാമിയെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സി.ഇ.ഒ.യായി സേവനമനുഷ്ഠിച്ച ശേഷമാണ്, ഗ്രൂപ്പില്‍ 40 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ചന്ദ്രശേഖരന്‍ 2017-ല്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. ടി.സി.എസ്., ടാറ്റ മോട്ടോഴ്സ്, എയര്‍ ഇന്ത്യ തുടങ്ങി മുപ്പതിലധികം പ്രധാന കമ്പനികളുടെ നിയന്ത്രണം വഹിക്കുന്ന ടാറ്റ സണ്‍സില്‍, അദ്ദേഹത്തിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ടാറ്റ ട്രസ്റ്റുമായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related articles

See all
Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in