Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

ഫോബ്‌‌സ് മാസിക പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒന്നാമതെത്തി. 11,270 കോടി ഡോളറാണ് അദാനിയുടെ ആസ്തി. 8,630 കോടി ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 3,980 കോടി ഡോളർ ആസ്തിയോടെ സാവിത്രി ജിൻഡാൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ലക്ഷ്മി മിത്തൽ, സുനിൽ മിത്തൽ, സൈറസ് പൂനാവാല, ശിവ് നാടാർ, ദിലീപ് സാങ്‌‌വി, കുമാർ ബിർള, ഹിന്ദുജ കുടുംബം എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എന്ന പദവി ഇത്തവണയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിലനിർത്തി. 575 കോടി ഡോളർ ആസ്തിയോടെ ആഗോള പട്ടികയിൽ 47-ാം സ്ഥാനത്താണ് അദ്ദേഹം. 900 കോടി ഡോളർ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം പട്ടികയിൽ 24-ാം സ്ഥാനത്തുണ്ടെങ്കിലും വ്യക്തിഗത ആസ്തിയുടെ കണക്കിൽ യൂസഫലി തന്നെയാണ് മലയാളികളിൽ മുൻപന്തിയിലുള്ളത്.

പട്ടികയിൽ ഇടംനേടിയ മറ്റ് പ്രമുഖ മലയാളി വ്യവസായികളിൽ ജോയ് ആലുക്കാസ് (540 കോടി ഡോളർ), രവി പിള്ള (410 കോടി ഡോളർ), സണ്ണി വർക്കി (400 കോടി ഡോളർ), പി.എൻ.സി. മേനോൻ (390 കോടി ഡോളർ), ടി.എസ്. കല്യാണരാമൻ (365 കോടി ഡോളർ) എന്നിവരും ഉൾപ്പെടുന്നു.


Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Save your stories

Sign in