സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നു നിന്ന സ്വർണവില താഴേക്ക് പോകുന്നത് ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പവന് 240 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായിരിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,11,720 രൂപയായി മാറി.മെയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം അഞ്ചാം തീയതിയായിരുന്നു. അന്ന് 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അതിനുശേഷം വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും ഇന്നത്തെ ഇടിവ് വിപണിയിൽ ശുഭപ്രതീക്ഷ നൽകുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളും ആഗോള സാമ്പത്തിക ഘടകങ്ങളും സ്വർണവില കുറയാൻ കാരണമായെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.