Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പതറി എം.വി ഗോവിന്ദൻ; പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണം വെറും 5 മിനിറ്റിൽ!

പതറി എം.വി ഗോവിന്ദൻ; പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണം വെറും 5 മിനിറ്റിൽ!



കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പരാജയം അപ്രതീക്ഷിതമാണെന്ന് സമ്മതിച്ച അദ്ദേഹം, തിരുത്തലുകൾ ഉണ്ടാകുമെന്നും ആവർത്തിച്ചു. എന്നാൽ ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കൂടാതെ സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കുമെന്നും ഇടത് ചരിത്രത്തിൽ ഇതിന് മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്. 

മെയ്-ജൂൺ മാസങ്ങളിൽ പാർട്ടി ഘടകങ്ങൾ വിളിച്ച് ചേർത്ത് വിശദമായ പരിശോധന നടത്തുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.കൂടാതെ സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. ഇടതുപക്ഷം തിരിച്ച് വരുമെന്നും എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തുമെന്നും പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ എംവി ​ഗോവിന്ദൻ അപലപിച്ചു. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ വെറും അഞ്ച് മിനിറ്റിൽ വാർത്താസമ്മേളനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു.




Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Save your stories

Sign in