Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളിൽ 10ല്‍ 7ഉം ഇന്ത്യയില്‍

ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള നഗരങ്ങളിൽ  10ല്‍ 7ഉം ഇന്ത്യയില്‍
Delhi-Air-Pollution ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലെന്നു പഠന റിപ്പോർട്ട്. ഡൽഹിയുടെ പരിസര നഗരമായ ഗുരുഗ്രാമാണ് മലിനീകരണ തോതിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഐക്യുഎയർ എയർവിഷ്വലും ഗ്രീൻപീസ് എന്ന എൻജിഒയും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ. ലോകത്തെ ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളെടുത്താൽ അതിൽ 22 ഉം ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മലിനീകരണ തോതിൽ രണ്ടാം സ്ഥാനത്തുള്ളത് ഗാസിയാബാദാണ്. ഫരീദാബാദ്, ഭിവാഡി, നോയിഡ, പാറ്റ്‌ന, ലക്‌നോ എന്നിവ ആദ്യ പത്ത് നഗരങ്ങളിൽ പെടുന്നു. ചൈനയിലെ ഹോടാനും പാകിസ്ഥാനിലെ ലാഹോർ, ഫൈസലാബാദ് എന്നീ നഗരങ്ങളും പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി ഈ പട്ടികയിൽ 11 ആം സ്ഥാനത്താണ്. അന്തരീക്ഷ മലിനീകരണത്തിൽ വളരെ മോശമെന്നു പേര് കേട്ടിരുന്ന ചൈന മലിനീകരണം കുറയ്ക്കുന്നതിൽ ഫലമുണ്ടാകുന്നെന്നാണ് പഠനത്തിൽ കണ്ടത്തിയത്. മലിനീകരണമുള്ള 30 നഗരങ്ങളിൽ കൂടുതലും ചൈനയിലായിരുന്നത് ഇപ്പോൾ അഞ്ച് മാത്രമായി ചുരുങ്ങി. മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി അതിൻറെ പതിന്മടങ്ങ് തുക ചെലവഴിക്കേണ്ടിവരുമെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തിൻറെ 8.5 ശതമാനവും ഇത്തരത്തിൽ നഷ്ടമാകുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in