Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 പേർ മരണമടഞ്ഞു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 പേർ മരണമടഞ്ഞു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിമിന്നലേറ്റ് 68 പേർ മരിച്ചു. ഉത്തർപ്രദേശിൽ 41 പേരും രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ 7 പേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റാണ് 20 പേര്‍ മരിച്ചത്. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. മരിച്ചവരില്‍ 11 കുട്ടികളും ഉള്‍പ്പെടുന്നു. ഇടിമിന്നലിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മാത്രം 14 പേര്‍ മരിച്ചു. കാന്‍പൂര്‍, ഫത്തേപ്പൂര്‍ എന്നിവിടങ്ങളില്‍ 5, കൗഷംബിയില്‍ 4, ഫിറോസാബാദ് 3 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in