Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

500 വര്‍ഷം പഴക്കമുള്ള ഈട്ടിമരം വെട്ടിമാറ്റി: തൃക്കൈപ്പറ്റയിലും ജയതിലകിന്റെ ദുരൂഹ ഇടപെടൽ

500 വര്‍ഷം പഴക്കമുള്ള ഈട്ടിമരം വെട്ടിമാറ്റി: തൃക്കൈപ്പറ്റയിലും ജയതിലകിന്റെ ദുരൂഹ ഇടപെടൽ

വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ വില്ലേജില്‍ നടന്ന നിയമവിരുദ്ധമായ മരംമുറിയിലും എ ജയതിലകിന്റെ വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ പുറത്തുവന്നു. 500 വര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ ഈട്ടിമരം മുറിച്ചു മാറ്റുന്നതിനായി അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് സ്വീകരിച്ച അടിയന്തര ഇടപെടലുകളാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയിലുള്ള കാപ്പിത്തോട്ടത്തില്‍ സ്ഥിതിചെയ്യുന്ന അപൂര്‍വ്വവും പുരാതനവുമായ ഈട്ടിമരം വെട്ടുന്നതിനായി 2020 ഒക്ടോബര്‍ 10-നാണ് ഭൂവുടമ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക നേരിട്ട് അപേക്ഷ നല്‍കിയത്.   

അപേക്ഷ ലഭിച്ച് രണ്ടാഴ്ചയ്ക്കകം സംസ്ഥാനത്ത് വന്‍തോതില്‍ മരംമുറിക്കാന്‍ വഴിയൊരുക്കിയ വിവാദ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. തുടര്‍ന്ന്, മരംമുറിക്കാനുള്ള ഭൂവുടമയുടെ അപേക്ഷയില്‍ ഉടന്‍ തന്നെ അടിയന്തര നടപടി സ്വീകരിക്കാനും അതിന്റെ വിവരങ്ങള്‍ അപേക്ഷകയെ അറിയിക്കാനും നിര്‍ദേശിച്ച് 2020 ഡിസംബര്‍ 12-ന് ജയതിലക് വയനാട് കളക്ടര്‍ക്ക് ഔദ്യോഗിക കത്തയക്കുകയായിരുന്നു. ചന്ദനമൊഴികെയുള്ള ഏത് റിസര്‍വ് മരങ്ങളും മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 2020 മാര്‍ച്ച് മാസം റവന്യൂ വകുപ്പ് ഇറക്കിയിരുന്ന സര്‍ക്കുലര്‍ 2020 ജൂലൈയില്‍ തന്നെ ഹൈക്കോടതി റദ്ദാക്കിയിരുന്നതാണ്. എന്നാല്‍ ഈ വസ്തുത നിലനില്‍ക്കെയാണ് ഉത്തരവ് മറയാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഇത്തരം ഒരു നീക്കമുണ്ടായത്.  

കോടതി ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി നടന്ന ഈ മരംമുറിയെത്തുടര്‍ന്ന് 2021 ജനുവരിയിലാണ് പോലീസ് ഭൂവുടമയ്‌ക്കെതിരെ കേസെടുക്കുകയും വെട്ടിയെടുത്ത് കടത്താന്‍ ശ്രമിച്ച തടികള്‍ കസ്റ്റഡിയെടുക്കുകയും ചെയ്തത്. വീഴ്ച വരുത്തിയ ഭൂവുടമയില്‍നിന്ന് 37.27 ലക്ഷം രൂപ പിഴയായി ഈടാക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും അതിനുള്ള റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. തൃക്കൈപ്പറ്റയില്‍ ഈട്ടിമരം മുറിക്കാനുള്ള നീക്കം വെറ്ററിന്‍ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാന്‍ തയ്യാറായില്ല എന്ന ഗുരുതരമായ ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും തണലുമാണ് പിന്നീട് മുട്ടില്‍ സൗത്ത് വില്ലേജില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ നടത്തിയ കോടികളുടെ വന്‍ മരംകൊള്ളയ്ക്ക് വഴിയൊരുക്കിയത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in