Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

38-ാമത് ദേശീയ ഗെയിംസ് ഇന്ന് തുടങ്ങും; വൈകുന്നേരം നാലിനു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

38-ാമത് ദേശീയ ഗെയിംസ് ഇന്ന് തുടങ്ങും; വൈകുന്നേരം നാലിനു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഡല്‍ഹി :38 ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് തുടങ്ങും. വൈകുന്നേരം നാലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 37 ഇനങ്ങളില്‍ നിന്ന് 29 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്. 14 വേദികളിലായി 37 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പതിനായിരത്തോളം കായിക താരങ്ങള്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കും. പകുതിയോളം ഇനങ്ങളില്‍ പോലും കേരളം പങ്കെടുക്കുന്നില്ല എന്നത് കേരളത്തിന് തിരിച്ചടിയാണ്. അതേസമയം അഞ്ച് ഇനങ്ങളില്‍ യോഗ്യത നേടിയെങ്കിലും രാജ്യാന്തര താരങ്ങളില്‍ പലരും പങ്കെടുക്കാത്തതും കേരള മെഡല്‍ സാധ്യതകളെ ബാധിക്കും. പരിസ്ഥിതി സൗഹൃദപരമായാണ് ഇത്തവണത്തെ ദേശീയ ഗെയിംസ് നടത്തുക. ചരിത്രത്തില്‍ ആദ്യമായി വിജയികള്‍ കഴുത്തിലണിയുക ഇലക്ട്രോണിക് വേസ്റ്റില്‍ നിന്ന് നിര്‍മിച്ച മെഡലുകളാവും. കായിക താരങ്ങളുടെയും ഒഫീഷലുകളുടെയും ജഴ്സിയുള്‍പ്പെടെ നിര്‍മിക്കുന്നത് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നാണ്. താരങ്ങളെ താമസ സ്ഥലങ്ങളിലും വേദികളിലുമെത്തിക്കാന്‍ ഇ-ബസുകളാണ് ഉപയോഗിക്കുക. ബാസ്‌കറ്റ്ബോള്‍ താരം പി.എസ്. ജീന ഉദ്ഘാടനച്ചടങ്ങില്‍ കേരളത്തിന്റെ പതാകയേന്തും. കേരളത്തെ പ്രതിനിധീകരിച്ച് 20 താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ തുടങ്ങിയവര്‍ പങ്കെടുക്കും.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം; അണ്ടർ-19 ടെസ്റ്റിൽ സെഞ്ച്വറിയുമായി മാനവ് കൃഷ്ണ

Latest News

"തോൽവി ഭയന്ന് മണ്ഡല പുനക്രമീകരണം; വനിതാ ബില്ലിന്റെ മറവിൽ ജനാധിപത്യ കശാപ്പ്": കെ.സി. വേണുഗോ...

Latest News

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തിരുവനന്തപുരത്ത് വേദിയാകുന്നു; മത്സരക്രമം ബി.സി....

Save your stories

Sign in