Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സർക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ; ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 350 ബി.ജെ.പിക്കാര്‍ക്ക് എതിരെ കേസെടുത്ത് മധ്യപ്രദേശ് സർക്കാർ

സർക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ; ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 350 ബി.ജെ.പിക്കാര്‍ക്ക് എതിരെ കേസെടുത്ത് മധ്യപ്രദേശ് സർക്കാർ
ഇന്‍ഡോർ : സർക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വർഗീയ ഉള്‍പ്പെടെ 350 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സർക്കാർ. നിരോധനാജ്ഞ ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് 350 ബി.ജെ.പി നേതാക്കള്‍ക്കെതിരെ  സന്യോഗിതാഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിജയ വര്‍ഗീയക്ക് പുറമെ ഷങ്കർ ലാല്‍വാനി എം.പി, എം.എല്‍.എമാരായ മഹേന്ദ്ര ഹർദിയ, രമേഷ് മെന്ദോള തുടങ്ങിയ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.  പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ മനപൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച് ബി.ജെ.പി നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഞങ്ങളുടെ നേതാക്കള്‍ ഇവിടെയുണ്ടായിപ്പോയി. അല്ലെങ്കില്‍ ഇന്‍ഡോറിന് ഇന്ന് തീ കൊളുത്തിയേനെ എന്നായിരുന്നു വിജയ് വർഗീയയുടെ ഭീഷണി.  തഹസില്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ച് അനുമതിയില്ലാതെ യോഗം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in