Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം; 11 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും

18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം; 11 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമാകും. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യ, ബ്രസീല്‍, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ 11 പ്രമുഖ സമ്പദ്വ്യവസ്ഥകളിലെ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.

'പ്രതിരോധം, നൂതനാശയം, സഹകരണം, സ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം' (Building for Resilience, Innovation, Cooperation and Sustainability) എന്നതാണ് ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം. ആഗോള ഭരണം, ബഹുമുഖത്വം, വ്യാപാര-നിക്ഷേപ മേഖലകള്‍, സാങ്കേതികവിദ്യ, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, ആരോഗ്യ സംരക്ഷണം, ദുരന്ത നിവാരണം, വിതരണ ശൃംഖലകള്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സിസി, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കും. ബ്രസീലിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി മൗറോ വിയേരയും സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും യോഗത്തില്‍ പങ്കെടുക്കും.

ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ്, എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, വിയറ്റ്‌നാം പ്രധാനമന്ത്രി ലെ മിന്‍ ഹുങ് എന്നിവരുമായാണ് മോദി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ന് ഭാരത് മണ്ഡപത്തില്‍ നടത്തുന്ന അടച്ചിട്ട യോഗത്തോടെയാണ് ഉച്ചകോടി ആരംഭിക്കുക. തുടര്‍ന്ന് നേതാക്കള്‍ 'ഭാരത് ഇന്നൊവേറ്റ്‌സ്' പ്രദര്‍ശനം സന്ദര്‍ശിക്കുകയും വൃക്ഷത്തൈ നടീല്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കള്‍ക്കായി വിരുന്ന് സല്‍ക്കാരം ഒരുക്കും.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍, റഷ്യ-ഉക്രൈന്‍ യുദ്ധം, ഊര്‍ജ്ജ പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം എന്നിവ സൃഷ്ടിച്ച ആഗോള അസ്ഥിരതകള്‍ക്കിടയിലാണ് ഡല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ആഗോള തെക്കന്‍ രാജ്യങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമ്പത്തിക നയരൂപീകരണത്തിനുമുള്ള സുപ്രധാന വേദിയായി ബ്രിക്‌സ് മാറിയിട്ടുണ്ട്.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in