Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 44396 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 44396 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് 5 പേർക്കും കാസർകോട് 6 പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 44396 പേര്‍ സംസ്ഥാനത്ത് നീരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 44165 പേര്‍ വീടുകളിലാണ് കഴിയുന്നത്. 225 പേര്‍ ആശുപത്രിയില്‍ കഴിയുന്നു.സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് വിദേശത്ത് നിന്നും കോവിഡ് ബാധിച്ചെത്തിയ വ്യക്തി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ഒരാഴ്ച കാസർകോടുള്ള എല്ലാ സർക്കാർ ഓഫീസുകളും ആരാധനാലയങ്ങളും ക്ലബ്ബുകളും അടച്ചിടണം. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ തുറക്കാവൂ. നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. കേന്ദ്രസർക്കാർ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി അറിയിച്ച ഞായറാഴ്ചയിലെ ജനതാ കർഫ്യൂവിനെ സർക്കാർ പിന്തുണയ്ക്കും. പൊതുഗതാഗതം സ്തംഭിക്കും. മെട്രോ ഉൾപ്പടെ പ്രവർത്തിക്കില്ല. ആ ദിവസം സ്വന്തം വീടും പരിസരവും ശുചിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in