Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്രിക്കറ്റ് ഏകദിന ടിക്കറ്റുകളുടെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ സൈബർ പോലീസ് മുന്നറിയിപ്പ്

ക്രിക്കറ്റ് ഏകദിന ടിക്കറ്റുകളുടെ പേരിൽ ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; വ്യാജ പരസ്യങ്ങൾക്കെതിരെ സൈബർ പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങൾ കവരുന്ന വ്യാജ സംഘങ്ങൾ സജീവമാകുന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി തട്ടിപ്പ് നടത്തുന്ന റാക്കറ്റുകൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. മത്സര തീയതിയും വേദിയും കുറഞ്ഞ നിരക്കുകളും കാണിച്ചാണ് ഇവർ ആരാധകരെ വലയിലാക്കുന്നത്.

പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരെ പ്രത്യേക വാട്സാപ് നമ്പറുകളിലേക്കാണ് തട്ടിപ്പുകാർ എത്തിക്കുന്നത്. വ്യാജ ബുക്കിംഗ് ഫോമുകൾ നൽകി ഉപഭോക്താക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇവർ ആദ്യം ശേഖരിക്കും. തുടർന്ന് അഡ്വാൻസ് തുക വാങ്ങി വ്യാജ 'ഓർഡർ കൺഫർമേഷൻ' നൽകിയ ശേഷമാണ് വൻ തട്ടിപ്പിലേക്ക് കടക്കുന്നത്. ജിഎസ്ടി, വെരിഫിക്കേഷൻ ഫീ, റീഫണ്ടബിൾ ചാർജ് തുടങ്ങിയ പേരുകളിൽ വലിയ തുകകൾ തുടർച്ചയായി ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ മുമ്പ് അടച്ച തുകയും ടിക്കറ്റും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

കായിക മത്സരങ്ങളുടെ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും സംഘാടകരുടെ അറിയിപ്പുകൾ വഴിയും മാത്രം ബുക്ക് ചെയ്യാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. വാട്സാപ് നമ്പറുകളിലേക്ക് പണമയക്കരുത്. വ്യാജമായി ലഭിക്കുന്ന ബുക്കിംഗ് ഐഡിയോ കൺഫർമേഷൻ മെസേജുകളോ കണ്ട് ടിക്കറ്റ് യഥാർത്ഥമാണെന്ന് വിശ്വസിക്കരുത്. ഒടിപി, യുപിഐ പിൻ, വ്യക്തിഗത ബാങ്ക് വിവരങ്ങൾ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കുവെക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ സംഭവ ശേഷം എത്രയും വേഗം (പരമാവധി ഒരു മണിക്കൂറിനുള്ളിൽ) 1930 എന്ന ടോൾ ഫ്രീ നമ്പറിലോ cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരമറിയിക്കുക. കൃത്യ സമയത്ത് പരാതി നൽകിയാൽ തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരിച്ചെടുക്കാൻ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Save your stories

Sign in