Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയിൽ ദേവപ്രശ്‌നം 15, 16, 17 തീയതികളിൽ നടക്കും

ശബരിമലയിൽ ദേവപ്രശ്‌നം 15, 16, 17 തീയതികളിൽ നടക്കും
തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ മാസം മാറ്റിവെച്ച ദേവപ്രശ്‌ന ക്രിയകൾക്കാണ് 15 ന് തുടക്കമാവുന്നത്. മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. ശബരിമല ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിൽ ആന ഇടയുകയും ആനപ്പുറത്ത് നിന്നുള്ള വീഴ്ചയിൽ പൂജാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയിൽ ദേവപ്രശ്‌നം നടത്തുന്നത്. കഴിഞ്ഞ മാസം 17 മുതൽ 19 വരെ നടത്താനിരുന്ന ദേവപ്രശ്‌ന ക്രിയകള്‍ ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് ഈ മാസം 16 മുതലുള്ള തീയതി നിശ്ചയിച്ചത്. ഇരിങ്ങാലക്കുട പത്മനാഭ ശർമയുടെ നേതൃത്വത്തിലാകും ദേവപ്രശ്‌ന ചടങ്ങുകൾ നടക്കുക. https://www.youtube.com/watch?v=-Y_Uia3UoWc ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശബരിമല - മാളികപ്പുറം മേൽശാന്തിമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ, ക്ഷേത്രത്തിലെ പ്രധാന ജീവനക്കാർ തുടങ്ങിയവർ ദേവ പ്രശ്‌ന ചടങ്ങുകളില്‍ സന്നിഹിതരാകും. മിഥുനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 14 തുറക്കും. ക്ഷേത്ര മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി വൈകിട്ട് 5 മണിക്ക് നട തുറന്ന് ശ്രീകോവിലിൽ വിളക്ക് തെളിച്ച് പൂജകൾ നടത്തും. 15 ന് രാവിലെ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. തുടർന്നാകും ദേവപ്രശ്‌നത്തിന് തുടക്കമാവുക. മാസ പൂജകൾക്ക് ശേഷം 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Save your stories

Sign in