Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർക്ക് താമസസൗകര്യം ഉറപ്പാക്കുന്നതിനുള്ള റൂം ബുക്കിംഗ് പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. വരാനിരിക്കുന്ന തുലാമാസ പൂജകൾ മുതൽ ദിവസവും 400 മുറികൾ വരെ ഭക്തർക്ക് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഭക്തർക്കുള്ള സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന സമഗ്ര ഡിജിറ്റലൈസേഷന്റെ അടിസ്ഥാനത്തിലാണ് ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം വർദ്ധിപ്പിച്ചത്.

നിലവിൽ 190 മുറികൾ മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. ശേഷിക്കുന്നവ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴി നേരിട്ടായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ പുതിയ മാറ്റത്തോടെ ഭൂരിഭാഗം മുറികളും ഭക്തർക്ക് ഓൺലൈനിലൂടെ തന്നെ ലഭ്യമാകും. ഇതുവരെ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി മാത്രം ഉപയോഗിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനി മുതൽ 10 മുറികൾ ഓൺലൈൻ വഴി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും.

ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.onlinetdb.com വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ബുക്കിംഗ് ബുധനാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കും. ബുക്കിംഗ് സമയത്ത് വെബ്‌സൈറ്റിലെ അമിത തിരക്ക് കാരണം ബുക്കിംഗ് പൂർത്തിയാകാതിരിക്കുകയും അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്താൽ, ആവശ്യമായ രേഖകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ പരാതി അയക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

Related articles

See all
Popular News

കന്നിമാസ പൂജ: ശബരിമല നട സെപ്റ്റംബർ 16ന് തുറക്കും; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം

Popular News

ശബരിമല സ്വർണക്കവർച്ച: 2019ന് പിന്നാലെ 2025ലും തട്ടിപ്പ് നടന്നെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർ...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in