Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊറോണക്കാലത്തെ കരുതല്‍; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

കൊറോണക്കാലത്തെ കരുതല്‍; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം : യൂത്ത് കെയറിന്‍റെ ഭാഗമായി കോറോണക്കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായവുമായി യൂത്ത് കോൺഗ്രസ്. തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിലെ നിർധനരായ ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുകയാണ് യൂത്ത് കോൺഗ്രസ്. ഒരു വാർഡിൽ 50 കിറ്റുകൾ എന്ന കണക്കിൽ 21 വാർഡുകളിലും ഏറ്റവും പാവപ്പെട്ട കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം നടത്തുന്നത്. പരിപാടിയുടെ ഉദ്‌ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽ കുമാർ നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി തേക്കട അനിൽകുമാർ, വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വെമ്പായം മനോജ്, കോൺഗ്രസ് മാണിക്കൽ മണ്ഡലം പ്രസിഡന്‍റ് പളളിക്കൽ നസീർ, കോൺഗ്രസ് കോലിയക്കോട് മണ്ഡലം പ്രസിഡന്‍റ് കോലിയക്കോട് മഹേന്ദ്രൻ, മാണിക്കൽ പഞ്ചായത്ത് അംഗം തലയൽ ഗോപൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സർ,യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസർ മൊട്ടക്കാവ് യൂത്ത്‌ കോൺഗ്രസ് വെമ്പായം ടൌൺ കമ്മിറ്റി പ്രസിഡന്‍റ് ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Save your stories

Sign in