Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൊഫിയയുടെ ആത്മഹത്യ: ആലുവ സിഐക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മൊഫിയയുടെ ആത്മഹത്യ: ആലുവ സിഐക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചി: മൊഫിയ പര്‍വീണിന്‍റെ  ആത്മഹത്യയെ തുടര്‍ന്ന് ആലുവയിൽ വന്‍ പ്രതിഷേധം. കേസിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യൂത്ത് കോൺഗ്രസും യുഡിഎഫും  സമരം തുടരുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഐജി നീരവ് കുമാർ ഗുപ്തയെ തടഞ്ഞു. ഇതിനിടെ, മൊഫിയയുടെ ഭർത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു. സിഐയെ ചുമതലകളിൽ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനിൽ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെ പ്രതിപക്ഷം സ്റ്റേഷൻ ഉപരോധിച്ചു സമരം തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. തുടർന്ന് നേതാക്കളുമായി ഡിഐജി നീരവ് കുമാർ ഗുപ്ത ചർച്ച നടത്തി. അതേസമയം ആലുവ സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റിയിട്ടില്ല എന്ന് എറണാകുളം എസ്പികെ കാർത്തിക അറിയിച്ചു. ഇതിനിടെ, കേസിൽ സുധീർ കുമാറിനെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി ശിവൻകുട്ടി ഡിഐജി നീരവ് കുമാർ ഗുപ്തക്ക് കൈമാറി. ഡിഐജി ആലുവ റൂറൽ എസ്പി ഓഫീസിലും പൊലീസ് സ്റ്റേഷനിൽ എത്തി കേസിലെ പുരോഗതി വിലയിരുത്തി.

Related articles

See all
Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Save your stories

Sign in