72-ാം ദേശീയ പുരസ്‌കാര വേദിയിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾക്ക് നാല് പുരസ്‌കാര നേട്ടങ്ങൾ
72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ശ്രദ്ധേയ നേട്ടവുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിച്ച 'ഫെമിനിച്ചി ഫാത്തിമ', 'കൽക്കി 2898 എഡി', 'ലക്കി ഭാസ്കർ' എന്നീ ചിത്രങ്ങളാണ് നാല് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ചിത്രത്തിന്റെ കേരള വിതരണ ചുമതല വഹിച്ചത് വേഫെറർ ഫിലിംസായിരുന്നു.
ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' മികച്ച സംഭാഷണത്തിനുള്ള ദേശീയ പുരസ്‌കാരമാണ് സ്വന്തമാക്കിയത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം ആഗോളതലത്തിൽ 100 കോടി ഗ്രോസ് പിന്നിട്ട് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കൽക്കി 2898 എഡി' രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിനൊപ്പം മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. നിതിൻ സിഹാനി ചൗധരിയാണ് പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ പുരസ്‌കാരം നേടിയത്.
കലാമൂല്യമുള്ളതും പ്രേക്ഷക സ്വീകാര്യത നേടിയതുമായ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ് വേഫെറർ ഫിലിംസ്. മികച്ച സിനിമകളുടെ വിതരണത്തിലൂടെ മലയാള സിനിമാ മേഖലയിലും കമ്പനി നിർണായക പങ്ക് വഹിക്കുകയാണ്.
വേഫെറർ ഫിലിംസിന്റെ നേതൃത്വത്തിൽ സിഇഒ ജോം വർഗീസ്, ഓപ്പറേഷൻസ് ഹെഡ് ബിബിൻ പെരുമ്പിള്ളി, പ്രോജക്ട് ഹെഡ് സുജോയ് ജെയിംസ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് ദേവദേവൻ, മാർക്കറ്റിംഗ് ഹെഡ് വിജിത് വിശ്വനാഥൻ എന്നിവരോടൊപ്പം ബേസിൽ, അഫ്സൽ, നെൽസൺ എന്നിവർ ഉൾപ്പെടുന്ന ടീമാണ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരനും, പിആർഒ ശബരിയുമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.