Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നടപ്പാക്കില്ലെന്ന പ്രഖ്യാപനമല്ല, ഓർഡിനൻസ് പിൻവലിക്കുകയാണ് വേണ്ടത് ; സർക്കാരിനോട് വി.ടി ബല്‍റാം

നടപ്പാക്കില്ലെന്ന പ്രഖ്യാപനമല്ല, ഓർഡിനൻസ് പിൻവലിക്കുകയാണ് വേണ്ടത് ; സർക്കാരിനോട് വി.ടി ബല്‍റാം
  പൊലീസ് നിയമ ഭേദഗതി എന്ന കരിനിയമത്തിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങളർപ്പിച്ച് വി.ടി ബല്‍റാം എംഎല്‍എ. ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ല, ഓർഡിനൻസ് പൂർണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഡാറ്റ സെക്യൂരിറ്റിയുടെയും വ്യക്തികളുടെ സ്വകാര്യതയുടേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റേയുമൊക്കെ വിഷയത്തിൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഎം നേതൃത്വത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന പോലീസ് നിയമ ഭേദഗതി 118(A) എന്ന കരിനിയമത്തിൽ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങൾ. ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ല, ഓർഡിനൻസ് പൂർണ്ണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഡേറ്റ സെക്യൂരിറ്റിയുടെയും വ്യക്തികളുടെ സ്വകാര്യതയുടേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റേയുമൊക്കെ വിഷയത്തിൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഎം നേതൃത്വത്തിന് സാധിക്കട്ടെ.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in