Logo
Sat, Jun 13, 2026 • 12:40 AM
LIVE TV
Watch

No business videos available

No Middle East videos available

ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴുമോ? ദ്രാവിഡ മണ്ണില്‍ 'ദളപതി' തരംഗമാകുമോ?; രാജ്യം ഉറ്റുനോക്കുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 04, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴുമോ? ദ്രാവിഡ മണ്ണില്‍ 'ദളപതി' തരംഗമാകുമോ?; രാജ്യം ഉറ്റുനോക്കുന്നു
ന്യൂഡല്‍ഹി: കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്ന് ജനവിധി അറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ചിത്രം വ്യക്തമാകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ ബംഗാളിലും തമിഴ്നാട്ടിലും വലിയ രാഷ്ട്രീയ അഴിച്ചുപണികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ബംഗാളില്‍ വാശിയേറിയ പോരാട്ടം ദേശീയ രാഷ്ട്രീയം ഏറ്റവും ഉറ്റുനോക്കുന്നത് പശ്ചിമ ബംഗാളിലെ ഫലത്തിലേക്കാണ്. മമത ബാനര്‍ജി നാലാം തവണയും അധികാരം നിലനിര്‍ത്തുമോ അതോ ബി.ജെ.പി സംസ്ഥാനം പിടിച്ചെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം. തൃണമൂല്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും, വോട്ടര്‍ പട്ടികയിലെ മാറ്റങ്ങളും സുവേന്ദു അധികാരി ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളിയും ഇത്തവണ മമതയ്ക്ക് പരീക്ഷണമാണ്. 2021-ലെ വിജയം ആവര്‍ത്തിക്കാന്‍ തൃണമൂല്‍ ശ്രമിക്കുമ്പോള്‍, 'ബംഗാള്‍ പിടിക്കുക' എന്ന ബി.ജെ.പിയുടെ ലക്ഷ്യം സഫലമാകുമോ എന്ന് ഇന്നറിയാം. തമിഴ്നാട്ടില്‍ വിജയ് തരംഗം തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇത്തവണ വലിയ അഴിച്ചുപണികള്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഡി.എം.കെ ഭരണത്തുടര്‍ച്ച ഉറപ്പിക്കുമ്പോള്‍, നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) വലിയൊരു മാറ്റത്തിന് തിരികൊളുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സൂചനകള്‍. ആരാധക പിന്തുണ വോട്ടായി മാറിയാല്‍ വിജയ് നിര്‍ണ്ണായക ശക്തിയാകുകയോ അല്ലെങ്കില്‍ അധികാരത്തിലെത്തുകയോ ചെയ്‌തേക്കാം. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യവും ശക്തമായ നീക്കങ്ങളാണ് അണിയറയില്‍ നടത്തിയിട്ടുള്ളത്. അസമും പുതുച്ചേരിയും അസമില്‍ ബി.ജെ.പി കരുത്തന്‍ ഹിമന്ത ബിശ്വ ശര്‍മ്മ മൂന്നാം തവണയും അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. വികസനവും കുടിയേറ്റ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണമെങ്കില്‍, ഗോത്രവര്‍ഗ്ഗ വോട്ടുകളും അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളുമാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ ആയുധം. അതേസമയം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള എന്‍.ആര്‍ കോണ്‍ഗ്രസ് - ബി.ജെ.പി സഖ്യം അധികാരം നിലനിര്‍ത്തുമെന്നാണ് പൊതുവെയുള്ള പ്രവചനം. കേരളത്തിനൊപ്പം ഈ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുന്നതോടെ ഈ ആകാംക്ഷകള്‍ക്കെല്ലാം വിരാമമാകും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10