Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വെമ്പായം ബാറിലെ ഏറ്റുമുട്ടല്‍; തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

വെമ്പായം ബാറിലെ ഏറ്റുമുട്ടല്‍; തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സംഘർഷത്തില്‍ പരിക്കേറ്റ അരുൺ, നൗഫൽ, അനീഷ്, ശ്യാം, റിയാസ് എന്നിവർ ചികിത്സയിലാണ്. ഇവർ തമ്മിലുണ്ടായ തർക്കത്തിനിടെ അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. 

രാത്രി ഒമ്പത് മണിയോടെ വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസിയിലാണ് സംഘർഷം ഉണ്ടായത്. തർക്കത്തിനിടെ പുറത്തുപോയ അനീഷ് പെട്രോൾ വാങ്ങി തിരിച്ചെത്തി ബാറിലുണ്ടായിരുന്നവർക്കു നേരേ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. അനീഷിന്‍റെ ശരീരത്തിലും തീ പടർന്നു. ഇതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി ഓടി.

മുറിയിലുണ്ടായിരുന്ന വസ്തുക്കളിലേക്കും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. 

Related articles

See all
Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Popular News

“കാരണം നിങ്ങളോട് പറയേണ്ടതില്ല”: സുരേഷ് ബാബുവിനെ മാറ്റിയതിൽ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികര...

Popular News

വിമർശന കൊടുങ്കാറ്റിന് പിന്നാലെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും; പിണറായിക്കും നേതൃത...

Popular News

ഇന്നും മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ത...

Save your stories

Sign in