ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പൈലറ്റ് അടക്കം ആറ് യാത്രക്കാരുമായി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു. ബദരീനാഥിനും ജോഷിമഠിനും ഇടയിലുള്ള ചമോലി ജില്ലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഉച്ചയ്ക്ക് 2.15-ഓടെ ബദരീനാഥിൽ നിന്ന് പുറപ്പെട്ട ട്രാന്സ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഹാഥി പർവ്വത മേഖലയ്ക്ക് സമീപമെത്തിയപ്പോൾ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് അപകടവിവരം സ്ഥിരീകരിച്ചത്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സംസ്ഥാന ദുരന്തനിവാരണ സേനയെയും കരസേനയെയും നിയോഗിച്ചിട്ടുണ്ട്. രണ്ടു ഹെലികോപ്റ്ററുകൾ കൂടി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും, മേഖലയിൽ തുടരുന്ന കനത്ത മഴയും മഞ്ഞുമൂടിയ കാലാവസ്ഥയും തിരച്ചിൽ ദൗത്യത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം 6 പേർ അപകടത്തിൽ, തിരച്ചിൽ തുടരുന്നു