യു.എ.ഇയില്‍ ഓഗസ്റ്റ് 1 മുതല്‍ ഇന്ധനവില വര്‍ധിക്കും; പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫില്‍സ് കൂട്ടി
യുഎഇയില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. മൂന്ന് തരം പെട്രോളിനും ഇരുപത് ഫില്‍സ് വീതം വില കൂടി. ഡീസലിനും ഇരുപത് ഫില്‍സ് വര്‍ധിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം മേഖലയില്‍ പെട്രോള്‍ വിലയില്‍ സ്ഥിരതയുണ്ടായിട്ടില്ല. കുവൈറ്റിലും ബഹ്റൈനിലും സൗദിയിലും ഉള്‍പ്പടെ ആക്രമണം തുടരുന്നതും ഹോര്‍മുസിലെ അനിശ്ചിതത്വവും ഇന്ധനവില കൂടാന്‍ കാരണമായി. യുഎഇ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റിയാണ് ഓരോ മാസവും പെട്രോള്‍ ഡീസല്‍ വില തീരുമാനിക്കുന്നത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ഓഗസ്റ്റ് മാസത്തെ വിലയില്‍ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഓഗസ്റ്റ് മുതല്‍ 3.60 ദിര്‍ഹമാണ് നല്‍കേണ്ടത്. 3.40 ദിര്‍ഹമായിരുന്നു ഈ മാസത്തെ നിരക്ക്. 3.29 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ഇനി മുതല്‍ 3.49 ദിര്‍ഹം നല്‍കണം. ഇ പ്ലെസ് പെട്രോള്‍ നിരക്ക് 3.21ല്‍ നിന്ന് 3.41 ദര്‍ഹമായി ഉയര്‍ന്നു. ഡീസല്‍ വിലയിലും 20 ഫില്‍സിന്റെ വര്‍ദ്ധനവ് ഉണ്ടായി. 3. 60 ദിര്‍ഹത്തില്‍ നിന്ന് 3.80 ദിര്‍ഹം ആയി നിരക്ക് കൂടി. കഴിഞ്ഞ മാസം ഡീസല്‍ നിരക്കില്‍ വലിയ കുറവുണ്ടായിരുന്നു. ഒപേക്ക്, ഒപേക്ക് പ്ലസ് കൂട്ടായ്മകളില്‍ നിന്ന് യുഎഇ പിന്മാറിയത് എണ്ണവിലയില്‍ ഇതുവരെയും കാര്യമായി മാറ്റമുണ്ടാക്കിയിട്ടില്ല. മേഖലയിലെ സംഘര്‍ഷം അവസാനിക്കാത്തതിനാല്‍ വിലക്കുറവ് ഉടനെ ഉണ്ടാകാനും സാധ്യതയില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.