Logo
Tue, Sep 08, 2026 • 08:51 AM
LIVE TV
Watch

No business videos available

No Middle East videos available

ഇറാന്റെ ഭൂപടത്തിന് സ്വന്തം മുഖം; വിചിത്ര എ.ഐ ചിത്രങ്ങളുമായി ഇറാന് നേരെ ട്രംപിന്റെ പോര്‍വിളി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 08, 2026
1 min read
SHARE:
SAVE: Login to save

ഇറാന്റെ ഭൂപടത്തിന് സ്വന്തം മുഖം; വിചിത്ര എ.ഐ ചിത്രങ്ങളുമായി ഇറാന് നേരെ ട്രംപിന്റെ പോര്‍വിളി

വാഷിങ്ടണ്‍: ഇറാന് നേര്‍ക്കുള്ള സൈനിക-സാമ്പത്തിക സമ്മര്‍ദം ശക്തമാക്കുന്നതിന്റ ഭാഗമായി വിചിത്രമായ എ.ഐ ചിത്രങ്ങളും കണക്കുകളും പങ്കുവെച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വന്തം മുഖത്തിന്റെ ആകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചാണ് ട്രംപ് ത തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ പരസ്യമായ പോര് പ്രഖ്യാപിച്ചത്.

ഇതിന് പുറമെ, ഒരു മണിക്കൂറിനിടെ ഇറാനുമായി ബന്ധപ്പെട്ട ഏഴോളം കുറിപ്പുകളും ഗ്രാഫിക്സുകളുമാണ് ട്രംപ് പുറത്തുവിട്ടത്. അമേരിക്കയുടെ കടുത്ത ഉപരോധത്തിലും സമ്മര്‍ദത്തിലും ഇറാന്‍ തകരുകയാണെന്ന് കാണിക്കുന്നതായിരുന്നു ഇതില്‍ ഭൂരിഭാഗവും. ഇറാന്റെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് തകരുന്ന തരത്തിലുള്ള എ.ഐ ചിത്രങ്ങളും, ഇറാന്റെ എണ്ണക്കയറ്റുമതിയിലെ ഇടിവ്, റിയാലിന്റെ മൂല്യത്തകര്‍ച്ച, പണപ്പെരുപ്പം എന്നിവ വ്യക്തമാക്കുന്ന കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സമാധാനകാലത്തെ നിലയിലേക്ക് തിരിച്ചെത്തുന്നുവെന്ന് അവകാശപ്പെടുന്ന ഗ്രാഫിക്സും ട്രംപ് പങ്കുവെച്ചു. യുദ്ധത്തിന് മുന്‍പ് പ്രതിദിനം രണ്ട് കോടി വീപ്പയായിരുന്ന എണ്ണനീക്കം ഇപ്പോള്‍ 1.8 കോടി വീപ്പയായി ഉയര്‍ന്നു എന്നാണ് പോസ്റ്റിലെ അവകാശവാദം.

ഇറാന്‍ വിഷയത്തിന് പുറമെ വിചിത്രമായ മറ്റു ചില എ.ഐ നിര്‍മ്മിത ചിത്രങ്ങളും ട്രംപിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ചന്ദ്രന്‍ നമ്മുടേതാണ്' എന്ന അടിക്കുറിപ്പോടെയുള്ള ചന്ദ്രന്റെ ചിത്രം, 'അവര്‍ക്ക് ദുഃസ്വപ്നങ്ങള്‍ നല്‍കൂ' എന്ന കുറിപ്പോടെ കൂറ്റന്‍ റോബോട്ട് സൈന്യത്തിന് നടുവില്‍ സിംഹാസനത്തിലിരിക്കുന്ന ട്രംപിന്റെ രൂപം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10