Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിലമ്പൂരിൽ നിന്ന് സംസ്ഥാന -അന്തർ സംസ്ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണം : രാഹുൽ ഗാന്ധി എംപി

നിലമ്പൂരിൽ നിന്ന് സംസ്ഥാന -അന്തർ സംസ്ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണം : രാഹുൽ ഗാന്ധി എംപി
നിലമ്പൂരിൽ നിന്ന് സംസ്ഥാന -അന്തർ സംസ്ഥാന യാത്രകൾക്ക് ട്രെയിനുകൾ ഏകീകരിച്ച്‌ സമയക്രമീകരണം നടത്തണമെന്ന് രാഹുൽ ഗാന്ധി എംപി. നിലമ്പൂരിൽ നിന്ന് സംസ്‌ഥാന -അന്തർ സംസ്‌ഥാന യാത്രകൾ സുഖമമാക്കാൻ ട്രെയിനുകൾ ഏകീകരിച്ച് സമയം ക്രമീകരണം നടത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി ദക്ഷിണ റയിൽവെ ജനറൽ മാനേജർക്ക് കത്തയച്ചു. നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോവുന്ന 06466 ട്രെയിനും ഷൊർണുരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുന്ന 06458 നമ്പർ ട്രെയിനും ഏകീകരിച്ചു നിലമ്പൂരിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് നേരിട്ട് കോയമ്പത്തൂരിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി എംപി കത്തിൽ ആവശ്യപ്പെട്ടു. ഈ ട്രെയിനിന്‍റെ സമയക്രമീകരണം കൂടി നടത്തുന്നതിലൂടെ നിലമ്പൂരിൽ നിന്നുള്ള രോഗികൾക്കും, മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ തിരുവനന്തപുരം ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്നവർക്കും കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിൽ ഷൊർണൂരിൽ നിന്ന് യാത്ര ചെയ്യുവാൻ സാധിക്കും. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ പാർലിമെന്റിൽ സംസാരിച്ചതും ,നിലമ്പൂരിൽ നിന്നുള്ള യാത്ര ട്രെയിനുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നേരത്തെ റെയിൽവേ മന്ത്രിക്ക് കത്തയച്ചതും ശ്രദ്ധയിൽപ്പെടുത്തുന്നതായി എംപി കത്തിൽ പറയുന്നു. നേരത്തെ വണ്ടൂർ എംഎൽഎ എപി അനിൽകുമാർ രാഹുൽ ഗാന്ധി എംപിക്ക് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് എംപിയുടെ ഇടപെടൽ

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in