Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെന്നല ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാര്‍ഷികം; 'എല്ലാവരെയും ചേര്‍ത്തുപിടിച്ച കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍'; തെന്നലയെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്

തെന്നല ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാര്‍ഷികം; 'എല്ലാവരെയും ചേര്‍ത്തുപിടിച്ച കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍'; തെന്നലയെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്

തിരുവനന്തപുരം: എല്ലാവരെയും ഒരുപോലെ ചേർത്തുപിടിച്ചിരുന്ന കോൺഗ്രസ് തറവാട്ടിലെ വലിയൊരു കാരണവരായിരുന്നു അന്തരിച്ച മുതിർന്ന നേതാവ് തെന്നല ബാലകൃഷ്ണപിള്ളയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം മുന്നോട്ടുവെച്ചിരുന്ന ഫോർമുലകൾ എന്നും കോൺഗ്രസ് രാഷ്ട്രീയത്തിന് വലിയ കരുത്താണ് പകർന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ സംഘടിപ്പിച്ച തെന്നല ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തെയും യുഡിഎഫിനെയും കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിൽ തെന്നല വഹിച്ച പങ്കിനെ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ സ്മരിച്ചു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, മന്ത്രി പി.സി. വിഷ്ണുനാഥ്, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, മുതിർന്ന നേതാവ് എം.എം. ഹസൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും തെന്നല ബാലകൃഷ്ണപിള്ളയുടെ സ്മരണ പുതുക്കി സംസാരിക്കുകയും ചെയ്തു.

Related articles

See all
Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Popular News

“കാരണം നിങ്ങളോട് പറയേണ്ടതില്ല”: സുരേഷ് ബാബുവിനെ മാറ്റിയതിൽ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികര...

Save your stories

Sign in