Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലാവലിന്‍ കേസ് വീണ്ടും മാറ്റി ; കേസ് മാറ്റിവയ്ക്കുന്നത് 26-ാം തവണ

ലാവലിന്‍ കേസ് വീണ്ടും മാറ്റി ;  കേസ് മാറ്റിവയ്ക്കുന്നത് 26-ാം തവണ
SNC-Lavalin-Pinarayi   ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. ഇത് 26ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആണ് ഇന്ന് ഹാജരായത്. അടുത്ത ആഴ്ച മുഴുവന്‍ സമയവും കേസ് കേള്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം കോടതി ഇത് നിരസിച്ചു. ഇന്ന് സോളിസിറ്റര്‍ ജനറലിന് തിരക്കുണ്ടെങ്കില്‍ അവസാനം പരിഗണിക്കുന്ന കേസായി ഇത് മറ്റിവയ്ക്കാമെന്നും ഇന്ന് തന്നെ കേസ് കേട്ടുകൂടെയെന്നും കോടതി ചോദിച്ചു. എന്നാല്‍ കേസ് കേട്ടുതീരില്ലെന്ന് വ്യക്തമായതോടെ ഏപ്രില്‍ ആറിലേക്ക് കേസ് മാറ്റിവയ്ക്കുകയായിരുന്നു. മാര്‍ച്ചില്‍ കേസ് കേള്‍ക്കാന്‍ സമയമില്ലെന്നും കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു.

Related articles

See all
Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Popular News

പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയില്‍ ആയുധം കാട്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

ന്യൂട്രീ ട്യൂബർ കേരളം; പോഷകസമൃദ്ധമായ ഭക്ഷണശീലത്തിനും ഭക്ഷ്യസ്വയംപര്യാപ്തതയ്ക്കുമായി കിഴങ്ങ...

Save your stories

Sign in